നെജി ഷാനവാസ് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ
1535359
Saturday, March 22, 2025 4:34 AM IST
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായി കോണ്ഗ്രസ് 12-ാം വാർഡംഗം നെജി ഷാനവാസിനെ തെരഞ്ഞെടുഞ്ഞു. പാർട്ടി തീരുമാനപ്രകാരം 22-ാം വാർഡ് അംഗം എം.സി. വിനയൻ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് നെജി ഷാനവാസ് സ്ഥിരം സമിതി അധ്യക്ഷയായത്.
അഞ്ച് അംഗങ്ങളുള്ള സ്ഥിരം സമിതിയിൽ യുഡിഎഫ് അംഗങ്ങളായ എം.സി. വിനയൻ, നെജി ഷാനവാസ്, എൽജി റോയി എന്നിവർ മാത്രമാണ് തെരഞ്ഞെടുപ്പിൽ പങ്കെടുത്തത്. എൽഡിഎഫ് അംഗങ്ങളായ എ.ടി. സുരേന്ദ്രൻ, ബെസി എൽദോ എന്നിവർ വിട്ടുനിന്നതിനാൽ നെജി ഷാനവാസ് എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
പഞ്ചായത്ത് പ്രസിഡന്റ് എം.എസ് അലിയാർ, പഞ്ചായത്ത് മുൻ പ്രസിഡന്റ് മാത്യൂസ് വർക്കി, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ മുഹമ്മദ് ഷാഫി തുടങ്ങിയവർ പ്രസംഗിച്ചു.