തൃ​പ്പൂ​ണി​ത്തു​റ: ഫ്ലാ​റ്റി​ൽ നി​ന്നും മ​യ​ക്കു​മ​രു​ന്നു​മാ​യി ദ​ന്ത ഡോ​ക്ട​ർ അ​റ​സ്റ്റി​ലാ​യ കേ​സി​ലെ കൂ​ട്ടു​പ്ര​തി​ക​ളെ ഹി​ൽ​പാ​ല​സ് പോ​ലീ​സ് പി​ടി​കൂ​ടി. കേ​സി​ലെ 2-ാം പ്ര​തി ക​ള​മ​ശേ​രി പ​ള്ളി​ലാം​ക​ര​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ആ​ല​പ്പു​ഴ വ​ലി​യ​മ​രം പു​ന്ന​ക്ക​ൽ പു​ര​യി​ടം വീ​ട്ടി​ൽ സു​ഹൈ​ൽ നൗ​ഷാ​ദ് (31),

ഇ​വ​ർ​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചു ന​ൽ​കി​യ ആ​ല​പ്പു​ഴ ആ​റാ​ട്ടു​വ​ഴി ക​നാ​ൽ പാ​ണ്ടി​യാ​ല​ക്ക​ൽ പി. ​അ​ര​വി​ന്ദ്(27), മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ത്തി​നാ​യി ഫ്ലാ​റ്റ് വാ​ട​ക​യ്ക്കെ​ടു​ത്തു ന​ൽ​കി​യ തി​രു​വ​ന​ന്ത​പു​രം നെ​ല്ല​നാ​ട് മു​താ​ക്ക​ൽ കു​ന്നു​വി​ള വി​ഷ്ണു നാ​രാ​യ​ണ​ൻ(34) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​തി​ൽ ര​ണ്ടാം പ്ര​തി കേ​സ​ന്വേ​ഷ​ണ​ത്തി​നി​ടെ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. മ​റ്റു ര​ണ്ട് പ്ര​തി​ക​ളെ ഹി​ൽ​പാ​ല​സ് സി​ഐ എ.​എ​ൽ. യേ​ശു​ദാ​സ്, എ​എ​സ്ഐ ഉ​മേ​ഷ് കെ. ​ചെ​ല്ല​പ്പ​ൻ, സി​പി​ഒ മാ​രാ​യ ബൈ​ജു, സി​ജി​ത്ത്, പ്ര​വീ​ൺ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി ഡോ. ​ര​ഞ്ചു ആ​ന്‍റ​ണി​യെ 2.56 ഗ്രാം ​എം​ഡി​എം​എ, 18.45 ഗ്രാം ​എ​ൽ​എ​സ്ഡി ഷു​ഗ​ർ ക്യൂ​ബ്, 33.68 ഗ്രാം ​ക​ഞ്ചാ​വ് എ​ന്നി​വ​യു​മാ​യി പേ​ട്ട പാ​ല​ത്തി​ന​ടു​ത്തു​ള്ള ഫ്ലാ​റ്റി​ൽ നി​ന്നും ക​ഴി​ഞ്ഞ ജ​നു​വ​രി 16നാ​ണ് സി​റ്റി ഡാ​ൻ​സാ​ഫ് വി​ഭാ​ഗം അ​റ​സ്റ്റ് ചെ​യ്ത​ത്. നാ​ലു പ്ര​തി​ക​ളും റി​മാ​ൻ​ഡി​ലാ​ണ്.