തിയോഫിനച്ചന്റെ 57-ാം ചരമവാര്‍ഷിക അനുസ്മരണം ഏപ്രില്‍ നാലിന്
1535598
Sunday, March 23, 2025 4:30 AM IST
കൊച്ചി: ദൈവദാസന് തിയോഫിനച്ചന്റെ 57-ാം ചരമവാര്‍ഷിക അനുസ്മരണത്തിന് പൊന്നുരുന്നി കപ്പൂച്ചിന്‍ ആശ്രമത്തില്‍ ഒരുക്കങ്ങളായി. ഏപ്രില്‍ നാലിനു നടക്കുന്ന ആഘോഷപരിപാടികള്‍ക്കായി സജ്ജമാക്കുന്ന പന്തലിന്റെ കാല്‍നാട്ടുകര്‍മം ഇന്നു നടക്കും.
നാലിന് രാവിലെ 6.15ന് ആശ്രമം സുപ്പീരിയര്‍ ഫാ. ബിജു ജോസഫിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി. ഒമ്പതിന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി. പ്രസംഗം റവ. ഡോ. ജോണ്‍ ബാപ്റ്റിസ്റ്റ്. തുടര്‍ന്നു സ്നേഹവിരുന്ന്.
നാമകരണ പ്രാര്‍ഥന പോസ്റ്റുലേറ്റര്‍ ഫാ. റോബിന് ഡാനിയേലും, ദിവ്യകാരുണ്യ ആരാധന തിയോഫിന്‍ ഗില്‍ഡ് ഡയറക്ടര്‍ ഫാ. ബിനോയ് ലീനും നയിക്കും. 3.30ന് കപ്പൂച്ചിന്‍ പ്രൊവിന്‍ഷ്യാള്‍ റവ. ഡോ. ജോസഫ് പഴമ്പാശേരിലിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി.
വൈകുന്നേരം ആറിന് ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ സമൂഹബലി. സ്നേഹവിരുന്ന്.