കഞ്ചാവുമായി പിടിയിൽ
1535599
Sunday, March 23, 2025 4:30 AM IST
ചെറായി: വില്പനയ്ക്കായി കരുതിയിരുന്ന നാലുഗ്രാം കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ. പള്ളിപ്പുറം കോവിലകത്തും കടവ് ചീനിക്കാപുറത്ത് റോക്കി മനോജി (30 )നെ പട്രോളിംഗിനിടെ മുനമ്പം എസ്ഐ ടി.ബി. ബിബിനാണ് അറസ്റ്റ് ചെയ്തത്. കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു.
ആലങ്ങാട്: കഞ്ചാവുമായി വയോധികനെ പൊലീസ് പിടികൂടി. പാനായിക്കുളം ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന എരമം പുതു വാൻപറമ്പ് വീട്ടിൽ മജീദിനെയാണു (53) ബിനാനിപുരം പോലീസ് പിടികൂടിയത്. ഇയാളുടെ കൈയിൽ നിന്നു 9.5 ഗ്രാംകഞ്ചാവ് കണ്ടെടുത്തു.