ജല ഉച്ചകോടിയില്‍ വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് രൂക്ഷ വിമര്‍ശനം
1535603
Sunday, March 23, 2025 4:30 AM IST
കൊച്ചി: ലോക ജല ദിനത്തോടനുബന്ധിച്ച് അസോസിയേഷന് ഓഫ് കേരള വാട്ടര്‍ അഥോറിറ്റി ഓഫിസേഴ്സ് സംഘടിപ്പിച്ച ജല ഉച്ചകോടിയില്‍ ഉദ്യോഗസ്ഥര്‍ക്ക് രൂക്ഷ വിമര്‍ശനം. കൊച്ചിയുടെ കുടിവെള്ള പദ്ധതി ആട്ടിമറിച്ചത് ചില നിക്ഷിപ്ത താത്പര്യക്കാരായ ഉദ്യോഗസ്ഥരാണെന്നും അനുവദിച്ച പണം പോലും ഇത്തരക്കാര്‍ ഉപയോഗപ്പെടുത്തിയില്ലെന്നും ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ കുറ്റപ്പെടുത്തി.
നിരന്തരം ആവശ്യപ്പെട്ടിട്ടും വാര്‍ഡിലെ 45 വര്‍ഷം പഴക്കമുള്ള പൈപ്പുകള്‍ പോലും മാറ്റുന്നതില്‍ ഉദ്യോഗസ്ഥര്‍ നിസംഗത പുലര്‍ത്തുകയാണെന്നായിരുന്നു വാര്‍ഡ് കൗണ്‍സിലര്‍ അഞ്ജന ടീച്ചറുടെ ആരോപണം.
എറണാകുളം ജി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് റഫറല്‍ യൂണിറ്റ് ഡയറക്ടര്‍ മൂഹമ്മദ് ഷാഹി, വാട്ടര്‍ അഥോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വിജു മോഹന്‍, എനര്‍ജി ഓഡിറ്റ് ടീം ലീഡര്‍ എസ്. തംപി, ഡോ. ഷൈജു പി. തടത്തില്‍, ഡോ. സണ്ണി ജോര്‍ജ്, ചിന്നു മേരി, ലൂണാ നായര്‍, ഡോ. രഞ്ജു മോഹന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
കെ.ജെ. മാക്സി എംഎല്‍എ, കേരള വാട്ടര്‍ അഥോറിറ്റി എംപ്ലോയീസ് യൂണിയന് ജനറല്‍ സെക്രട്ടറി പി.ഉണ്ണികൃഷ്ണന്, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധി കെ. രാജീവ്, എറണാകുളം ഡിസ്ട്രിക്ട് റസിഡന്റ്സ് അസോസിയേഷന് കൗണ്‍സില്‍ പ്രതിനിധി വി. രംഗദാസപ്രഭു, എസ്സിഎംഎസ് കോളജ് പ്രഫ. ഡോ. രതീഷ് മേനോന്, സിഡബ്ലയൂആര്ഡിഎം ക്വാളിറ്റി വിഭാഗം മേധാവി ടി.ആര്. രശ്മി എന്നിവര്‍ പ്രസംഗിച്ചു.