സംസ്ഥാനതല കേരളോത്സവം : സംഘാടക സമിതി ഓഫീസ് മന്ത്രി ഉദ്ഘാടനം ചെയ്തു
1535615
Sunday, March 23, 2025 4:49 AM IST
കോതമംഗലം: സംസ്ഥാന യുവജനക്ഷേമ ബോർഡ് എട്ട് മുതൽ 11 വരെ കോതമംഗലത്ത് നടത്തുന്ന സംസ്ഥാനതല കേരളോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ആന്റണി ജോണ് എംഎൽഎ അധ്യക്ഷത വഹിച്ചു.
സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ്, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, എഫ്ഐടി ചെയർമാൻ ആർ. അനിൽകുമാർ, നഗരസഭാധ്യക്ഷൻ കെ.കെ ടോമി, കോതമംഗലം തഹസിൽദാർ എം. അനിൽകുമാർ, കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി,
നഗരസഭ വൈസ് ചെയർപേഴ്സണ് സിന്ധു ഗണേശൻ, റോണി മാത്യു, ആർ. പ്രജീഷ, എ.ആർ. രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു. കോതമംഗലം പോലീസ് സ്റ്റേഷന് സമീപമുള്ള കോതമംഗലം സഹകരണ ബാങ്ക് സമുച്ചയത്തിലാണ് സംഘാടക സമിതി ഓഫീസ് പ്രവർത്തിക്കുന്നത്.