വൃത്തിയുള്ള വാരപ്പെട്ടി ലക്ഷ്യമിട്ട് പഞ്ചായത്ത് ബജറ്റ്
1535617
Sunday, March 23, 2025 4:49 AM IST
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിൽ 29,15,56,789 രൂപ വരവും 28,29,22,640 രൂപ ചെലവും, 16,37,149 രൂപ മിച്ചവും വരുന്ന ബജറ്റ്. വൃത്തിയുള്ള വാരപ്പെട്ടി മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി കേരളത്തിലെ ആദ്യത്തെ മോഡൽ എംസിഎഫിന് ഒരു കോടി വകയിരുത്തി.
കാർഷിക മേഖലയെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിന് അടിസ്ഥാന സൗകര്യത്തിനുമായി രണ്ടു കോടി, റോഡുകളുടെ നിർമാണത്തിനും നവീകരണത്തിനുമായി 4.5 കോടി, ലൈഫ് പിഎംഎവൈ വീടുകൾക്ക് നാലു കോടി, വയോജന മന്ദിരത്തിനും പാർക്കിനും 50 ലക്ഷം, കമ്യൂണിറ്റി ഹാൾ പാർക്കിംഗ് സ്ഥലം വാങ്ങാൻ 50 ലക്ഷം,
കോഴിപ്പിള്ളി വലിയകുളം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് 20 ലക്ഷം, പഞ്ചായത്തിലെ മൂന്ന് സ്റ്റേഡിയം നവീകരണത്തിനായി 50 ലക്ഷം, പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് 12 ലക്ഷം, പുതിയ അങ്കണവാടി നിർമാണത്തിനും സ്മാർട്ടാക്കലിനും 50 ലക്ഷം,
ചിറകൾ നവീകരണത്തിനും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും 25 ലക്ഷം, വിദ്യാഭ്യാസ മേഖലയ്ക്ക് 20 ലക്ഷം, പട്ടികജാതി ക്ഷേമത്തിന് 25 ലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നത്. കുട്ടികൾക്കും വനിതകൾക്കും യോഗ പരിശീലനം - ഓപ്പണ്‍ ജീം തുടങ്ങിയ വിവിധ പദ്ധതികൾക്കും തുക കൊള്ളിച്ചിട്ടുണ്ട്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി അവതരിപ്പിച്ചത്. സമ്മേളനത്തിൽ പ്രസിഡന്റ് പി.കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു.