കൊയ്ത്തുത്സവം നടത്തി
1535619
Sunday, March 23, 2025 4:49 AM IST
മൂവാറ്റുപുഴ: ആയവന എസ്എച്ച് ലൈബ്രറിയുടെ നേതൃത്വത്തിൽ നെൽകൃഷിയുടെ കൊയ്ത്തുത്സവം നടത്തി. തുടർച്ചയായി എട്ടാം വർഷവും വലിയകണ്ടം പാടത്ത് നടത്തിയ മുണ്ടകൻ നെൽകൃഷിയിൽ നൂറുമേനി വിളഞ്ഞതിന്റെ സന്തോഷത്തിലാണ് ലൈബ്രറി പ്രവർത്തകർ. രണ്ടേക്കർ പാടത്താണ് മുണ്ടകൻ വിത്ത് വിതച്ചത്. ആയവന കൃഷിഭവന്റെ സഹകരണത്തോടെയാണ് കൃഷിയിറക്കുന്നത്.
ജൈവവളം മാത്രമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. മായമില്ലാത്ത അരിയാഹാം കഴിക്കുകയെന്ന ലക്ഷ്യമാണ് തുടർച്ചയായി കൃഷി ചെയ്യുവാൻ പ്രേരിപ്പിക്കുന്നതെന്ന് ലൈബ്രറി സെക്രട്ടറി രാജേഷ് ജയിംസ് പറഞ്ഞു.
വിളവെടുത്ത് കിട്ടുന്ന നെല്ല് ലൈബ്രറി പ്രവർത്തകർക്ക് നൽകിയശേഷം മാത്രമാണ് പുറത്ത് വിൽപ്പന നടത്തുന്നത്. നെൽകൃഷി വിളവെടുപ്പിന്റെ ഉദ്ഘാടനം വാർഡംഗം ജെയിംസ് എൻ. ജോഷി നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് ജോർജ് സി. കാക്കനാട്ട് അധ്യക്ഷത വഹിച്ചു.