എംഎജെ ഹോസ്പിറ്റലില്‍ നവീകരിച്ച ഡെര്‍മറ്റോളജി, ഡെന്റല്‍ വിഭാഗങ്ങള്‍
1544469
Tuesday, April 22, 2025 7:00 AM IST
കൊച്ചി: ഇടപ്പള്ളി എംഎജെ ഹോസ്പിറ്റലില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടി നവീകരിച്ച ഡെര്‍മറ്റോളജി, ഡെന്റല്‍ വിഭാഗങ്ങള്‍ പ്രവർത്തനമാരംഭിച്ചു. പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. ആന്റണി മഠത്തുംപടി നിര്‍വഹിച്ചു. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ചികിത്സാ രീതികളും എല്ലാവിധ ലേസര്‍ തെറാപ്പികളും സേവനങ്ങളും മിതമായ നിരക്കില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.
ചടങ്ങിൽ ഹോസ്പിറ്റല്‍ ട്രസ്റ്റിമാരായ ജോസ്കുട്ടി പള്ളിപ്പാടന്‍, ജോയ് കളമ്പാടന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ജെയിംസ് സെബാസ്റ്റ്യന്‍, ഡോ. പ്രമീള എലിസബത്ത് (ഡെര്‍മറ്റോളജി വിഭാഗം), ഡോ. നിസി അനില്‍ (ഡെന്റല്‍ വിഭാഗം) തുടങ്ങിയവര്‍ പ്രസംഗിച്ചു.