പ​റ​വൂ​ർ: ചെ​ട്ടി​ക്കാ​ട് വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ അ​ത്ഭു​ത പ്ര​വ​ർ​ത്ത​ക​നാ​യ വി​ശു​ദ്ധ​ന്‍റെ മ​ര​ണ തി​രു​നാ​ൾ നാ​ളെ. രാ​വി​ലെ 6.15 മു​ത​ൽ വൈ​കി​ട്ട് 6.30 വ​രെ ദി​വ്യ​ബ​ലി നൊ​വേ​ന, ആ​രാ​ധ​ന എ​ന്നി​വ ന​ട​ക്കും. രാ​വി​ലെ 9.30 മു​ത​ൽ ഊ​ട്ടു നേ​ർ​ച്ച​വി​ത​ണം ചെ​യ്യും.

രാ​വി​ലെ 10.30 ന് ​ന​ട​ക്കു​ന്ന തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് ഫാ. ​പ്രി​ൻ​സ് പ​ഴ​മ്പി​ള്ളി മു​ഖ്യ​കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് നൊ​വേ​ന, ആ​രാ​ധ​ന​എ​ന്നി​വ​യു​ണ്ടാ​കു​മെ​ന്ന് റെ​ക്ട​ർ റ​വ .​ഡോ. ബെ​ന്നി വാ​ഴ​ക്കൂ​ട്ട​ത്തി​ൽ, ഫാ. ​അ​ജ​യ് ആ​ന്‍റ​ണി പു​ത്ത​ൻ പ​റ​മ്പി​ൽ​എ​ന്നി​വ​ർ അ​റി​യി​ച്ചു.