കൊ​ച്ചി: ഹൈ​ക്കോ​ട​തി ജം​ഗ്ഷ​നി​ലെ അ​ട​ച്ചു​പൂ​ട്ടി കി​ട​ക്കു​ന്ന ആ​തി​ര ഗോ​ള്‍​ഡ് ആ​ന്‍​ഡ് സി​ല്‍​ക്‌​സ് സ്ഥാ​പ​ന​ത്തി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ ആ​ളെ പി​ടി​കൂ​ടി. ക​ട​വ​ന്ത്ര കെ.​പി. വ​ള്ളോ​ന്‍ റോ​ഡി​ല്‍ കാ​ഞ്ഞി​ക്ക​ല്‍ വീ​ട്ടി​ല്‍ ജ​സ്റ്റി​ന്‍ ജേ​ക്ക​ബി​നെ​യാ​ണ് സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഷ​ന്‍ എ​സ്ഐ സു​ധീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.

രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ന​ട​ക്കു​ന്ന​തി​നി​ടെ സൗ​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന് സ​മീ​പ​ത്തു നി​ന്നാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. ഒ​ട്ടേ​റെ അ​ടി​പി​ടി, മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ജ​സ്റ്റി​ന്‍. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.