മരിച്ചനിലയിൽ
1577169
Saturday, July 19, 2025 10:18 PM IST
ആലുവ: സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയെ താമസസ്ഥലത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.
തൃശൂർ പീച്ചി സ്വദേശിനി ഗ്രീഷ്മ (26) യെ ആണ് ഇന്നലെ പുലർച്ചെ ഒന്നിന് മരിച്ചനിലയിൽ കണ്ടെത്തിയത്. സബ് ജയിൽ റോഡിൽ കൊടവത്ത് ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന വീസാൽ എഡ്യൂക്കേഷൻ സൊല്യൂഷൻസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഗ്രീഷ്മ.
റെയിൽവെ സ്റ്റേഷന് പുറകിലുള്ള ബോയ്സ് സ്കൂളിന് സമീപമാണ് യുവതി താമസിച്ചിരുന്നത്. ജീവിതം മടുത്തതായി സൂചിപ്പിച്ച് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും പറയുന്നു. മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.