ഉമ്മൻചാണ്ടി അനുസ്മരണം : കിഴക്കന്പലത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് നൽകി
1577244
Sunday, July 20, 2025 4:29 AM IST
കിഴക്കമ്പലം : ഉമ്മൻചാണ്ടി രണ്ടാം അനുസ്മരണവും രണ്ടായിരം കുടുംബങ്ങൾക്കുള്ള സൗജന്യ ഭക്ഷ്യ കിറ്റ് വിതരണ ചടങ്ങും നടന്നു.
കിഴക്കമ്പലം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഉമ്മൻ ചാണ്ടിയുടെ രണ്ടാം അനുസ്മരണ സമ്മേളനം ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു. ചാണ്ടി ഉമ്മൻ എംഎൽഎ ഭക്ഷ്യക്കിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു.
മണ്ഡലം പ്രസിഡന്റ് സജി പോൾ അധ്യക്ഷത വഹിച്ചു. ജെയ്സൺ ജോസഫ്, കെ.കെ. ഇബ്രാഹിം കുട്ടി, എം.പി. രാജൻ, ഏലിയാസ് കാരിപ്ര എന്നിവർ സംസാരിച്ചു.
കോരിച്ചൊരിയുന്ന മഴയെ വകവയ്ക്കാതെ നൂറുകണക്കിനാളുകളാണ് സമ്മേളനത്തിൽ പങ്കെടുക്കാൻ തടിച്ചു കൂടിയത്.