മാതാപിതാക്കളെ ആക്രമിച്ച യുവാവ് പിടിയിൽ
1577245
Sunday, July 20, 2025 4:29 AM IST
ആലങ്ങാട്: വെളിയത്തുനാട്ടിൽ സഹോദരങ്ങൾ തമ്മിലുള്ള തർക്കത്തെത്തുടർന്ന് വീടു തല്ലിപ്പൊളിക്കുകയും മാതാപിതാക്കളെ ആക്രമിക്കുകയും ചെയ്ത കേസിൽ യുവാവ് പിടിയിൽ. വെളിയത്തുനാട് വയലോടം കാർത്തികമ്പലം വീട്ടിൽ കെ.കെ. രാജുവിനെയാണു (49) ആലങ്ങാട് പോലീസ് പിടികൂടിയത്.
കഴിഞ്ഞദിവസം രാത്രിയാണു യുവാവ് സ്വന്തം മാതാപിതാക്കൾ താമസിക്കുന്ന വീടു തല്ലിപ്പൊളിക്കുകയും മാതാപിതാക്കളെയും സഹോദരനെയും മകനെയും ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതിയുള്ളത്.
പരിക്കേതിനെത്തുടർന്ന് ഇവർ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു. ഇന്നലെ വൈകിട്ടോടെ പോലീസ് പ്രതിയെ പിടികൂടി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.