ചെസിൽ അഭിമാന നേട്ടവുമായി ആഞ്ചലോ ഷിജു
1577246
Sunday, July 20, 2025 4:29 AM IST
കാലടി: ചെസ് വൈദഗ്ധ്യത്തിനുള്ള വിലപ്പെട്ട അംഗീകാരമായ "ഫിഡെ റേറ്റിംഗ്'നേടി അയ്യമ്പുഴ സ്വദേശിയും മഞ്ഞപ്ര ഗവ. സ്കൂൾ വിദ്യാർഥിയുമായ ആഞ്ചലോ ഷിജു.
ഫിഡെ റേറ്റ് ചെയ്ത ടൂർണമെന്റൽ ഫിഡെ റേറ്റ് നേടിയ കളിക്കാർക്കെതിരെ പോയിന്റ് നേടണം എന്ന വ്യവസ്ഥയിൽ ഒന്പതു മത്സരങ്ങളിൽ നാലു ഫിഡെ റേറ്റഡ് കളിക്കാരെ പരാജയപെടുത്തിയാണ് 1568 എന്ന റേറ്റിംഗ് കരസ്ഥമാക്കിയത്, എടത്തല രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ വിവിധ സംസ്ഥാനക്കാരും പങ്കെടുത്തിരുന്നു.
ഫിഡെ റേറ്റിംഗ് നേടുന്ന അയ്യമ്പുഴയിലെ രണ്ടാമത്തെ വ്യക്തിയാണ് ആഞ്ചലോ, കേരളോത്സവം ജില്ലാ ചെസ് മത്സരത്തിൽ മൂന്നാം സ്ഥാനവും നേടിയിരുന്നു.