കുമ്പളങ്ങിയിൽ ലിങ്ക് റോഡ് തുറന്നു
1577248
Sunday, July 20, 2025 4:29 AM IST
ഫോർട്ടുകൊച്ചി : കുമ്പളങ്ങി പഞ്ചായത്ത് 15-ാം വാർഡിലെ അറക്കപ്പാടത്ത് ലിങ്ക് റോഡ് തുറന്നു.
കെ.ജെ. മാക്സി എംഎൽഎ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും ഏഴരലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമിച്ചത്. കെ.ജെ. മാക്സി എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി പനക്കൽ, പഞ്ചായത്തംഗങ്ങളായ നിത സുനിൽ, ലില്ലി റാഫേൽ, അഡ്വ. മേരി ഹർഷ, താര രാജു, സിപിഎം ജില്ലാ കമ്മിറ്റി അംഗം പി.എ. പീറ്റർ, ജെയ്സൺ ടി. ജോസ്, മാർട്ടിൻ ആന്റണി, എൻ.എസ്. സുനീഷ് എന്നിവർ പ്രസംഗിച്ചു.