ഹീമോഫീലിയ ബോധവത്കരണ ക്ലാസും സ്കോളർഷിപ്പ് വിതരണവും
1577250
Sunday, July 20, 2025 4:29 AM IST
അങ്കമാലി: ഹീമോഫീലിയ സൊസൈറ്റി അങ്കമാലി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഹീമോഫീലിയ രോഗികൾ നേരിടുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികളെക്കുറിച്ച് ബോധവത്കരണ ക്ലാസും ഹീമോഫീലിയ രോഗികളായ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും റോജി എം. ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർമാൻ അഡ്വ. ഷിയോ പോൾ മുഖ്യസന്ദേശം നൽകി. "സേവ് വൺ ലൈഫ്' പദ്ധതിയുടെ ഭാഗമായി 23 ഹീമോഫിലിയ വിദ്യാർഥികൾക്ക് മുപ്പതിനായിരം രൂപ വീതമാണ് സ്കോളർഷിപ്പ് നൽകിയത്.
ഹീമോഫിലിയ വിദ്യാർഥികളുടെ ഡിഗ്രി, പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസത്തിന്റെ ചെലവ് പൂർണമായും ഹീമോഫീലിയ ഫെഡറേഷൻ വഹിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽ ചാപ്റ്റർ പ്രസിഡന്റ് ലക്സി ജോയ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ കെടിഡിസി ഡയറക്ടർ ബോർഡ് അംഗം ബെന്നി മൂഞ്ഞേലി, ഡിപിസി അംഗം റീത്താ പോൾ, നഗരസഭ എൽഡിഎഫ് പാർലിമെന്ററി പാർട്ടി ലീഡർ ടി. വൈ. ഏലിയാസ്,
മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോണി കുര്യാക്കോസ് , ബിജു പൂപ്പത്ത് ചാപ്റ്റർ സെക്രട്ടറി കെ. പ്രഭാകരൻ, ലാൽ പൈനാടത്ത്, ബിജു ദേവസി, ജിസ് പടയാട്ടിൽ, സിമി വർഗീസ് എന്നിവർ പ്രസംഗിച്ചു.