സൗജന്യ ഡയാലിസിസ് ചികിത്സ; വിഗാര്‍ഡിന്റെ "സ്വസ്ഥ' പദ്ധതിക്ക് തുടക്കം
1577251
Sunday, July 20, 2025 4:29 AM IST
കൊച്ചി: കൊച്ചി കോര്‍പറേഷനുമായി സഹകരിച്ച് വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നടപ്പാക്കുന്ന സൗജന്യ ഡയാലിസിസ് പദ്ധതിയായ "സ്വസ്ഥ'യ്ക്ക് തുടക്കമായി. മേയര്‍ എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ ഭാഗമായി പള്ളുരുത്തി താലൂക്ക് ആശുപത്രിയില്‍ 1000 ഡയാലിസിസ് ചികിത്സ വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് സൗജന്യമായി നല്‍കും. ആദ്യ ഘട്ടത്തില്‍ 10 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.
വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനെ പ്രതിനിധീകരിച്ച് ഡോ. റീനാ മിഥുന് ചിറ്റിലപ്പിള്ളി, കോര്‍പറേറ്റ് മാനുഫാക്ചറിംഗ് ആന്‍ഡ് ഡബ്ല്യൂസിഡി വൈസ് പ്രസിഡന്റ് എ. ശ്രീകുമാര്‍, കൗണ്‍സിലര്‍ പി.ആര്. രചന,
സിഹെഡ് സെക്രട്ടറി ഡോ. രാജന് ചെദമ്പത്ത്, നാഷണല്‍ ഹെല്‍ത്ത് മിഷന് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പ്രസലിന്, പള്ളുരുത്തി താലൂക്ക് ആശുപത്രി ജൂണിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. എം.എം. ഹനീഷ് എന്നിവര്‍ പങ്കെടുത്തു.