കപ്രശേരി മോഡൽ ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിന് അവാർഡ്
1577252
Sunday, July 20, 2025 4:29 AM IST
നെടുമ്പാശേരി : ഐഎച്ച്ആർഡി എൻഎസ്എസ് സെല്ലിന്റെ മികച്ച എൻഎസ്എസ് യൂണിറ്റിനും, എൻഎസ്എസ് പ്രോഗ്രാം ഓഫീസർക്കുമുള്ള അവാർഡുകൾ കപ്രശേരി മോഡൽ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിന്.
കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്കാരം. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിൽ നിന്നും സ്കൂൾ പ്രിൻസിപ്പാൾ സി. സന്ധ്യ മികച്ച യൂണിറ്റിനുള്ള അവാർഡും, അധ്യാപകനായ വി.എസ്. സുനീഷ് മികച്ച പ്രോഗ്രാം ഓഫീസറിനുള്ള അവാർഡും ഏറ്റുവാങ്ങി.
പുരസ്കാരം ലഭിച്ചതിൽ സ്കൂളിൽ ആഹ്ലാദപ്രകടനവും, അനുമോദനവും നടത്തി. പ്രൻസിപ്പൽ സി. സന്ധ്യ, സ്കൂൾ ലൈബ്രേറിയൻ കെ.വി. ജിജോ, അധ്യാപകരായ പി.എസ്. ഷിബു, കെ.ഒ. അമൽ എന്നിവർ സംസാരിച്ചു.