അങ്കമാലി മർച്ചന്റ്സ് യൂണിയൻ വാർഷികം
1577253
Sunday, July 20, 2025 4:43 AM IST
അങ്കമാലി: അങ്കമാലി മർച്ചന്റ്സ് യൂണിയൻ 35 -ാം വാർഷിക പൊതുയോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി എ.ജെ. റിയാസ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് ആന്റു മാത്യു അധ്യക്ഷനായിരുന്നു. വിദ്യാഭ്യാസ അവാർഡ് വിതരണം വർക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യേത്ത് നിർവഹിച്ചു.
ജില്ല സെക്രട്ടറി എൻ.വി. പോളച്ചൻ , മണ്ഡലം പ്രസിഡന്റ് പി.കെ. പുന്നൻ, ജനറൽ സെക്രട്ടറി എൽദോസ് ഏബ്രാഹം, ട്രഷറർ ജിഡി പൗലോസ്,
യൂണിറ്റ് സെക്രട്ടറി സിവി മാർട്ടിൻ , ട്രഷറർ മാർട്ടിൻ കെ. ജയിംസ്, വൈസ് പ്രസിഡന്റ് നെൽസൻ ജയിംസ് , ജോയിന്റ് സെക്രട്ടറി ശിവപ്രസാദ് എന്നിവർ പ്രസംഗിച്ചു.