സംരക്ഷണഭിത്തിയും പുരയിടവും ഇടിഞ്ഞു; വീട് അപകടാവസ്ഥയിൽ
1577255
Sunday, July 20, 2025 4:43 AM IST
മാറിക: തോടിന്റെ സംരക്ഷണ ഭിത്തിയും പുരയിടവും ഇടിഞ്ഞതോടെ വീട് അപകടാവസ്ഥയിൽ. പാലക്കുഴ മാറിക ഇലവുങ്കൽ ജോസിന്റെ വീടിനോട് ചേർന്നുള്ള തോടിന്റെ സംരക്ഷണ ഭിത്തിയും പുരയിടവുമാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ ഇടിഞ്ഞത്. ഇതോടെ ജോസിന്റെ വീട് അപകടാവസ്ഥയിലായിരിക്കുകയാണ്.
ഏതാണ്ട് 30 മീറ്റർ നീളത്തിലും രണ്ട് മീറ്റർ വീതിയിലും മണ്ണും കല്ലുകളും തോട്ടിലേക്ക് ഇടിഞ്ഞിരിക്കുകയാണ്. സമീപത്തുള്ള കിണറും അപകടാവസ്ഥയിലാണ്.
എത്രയും വേഗം സംരക്ഷണഭിത്തി പുനർനിർമിച്ച് വീട് സംരക്ഷിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് ജോസ് പരാതി നൽകി.