ചെസ് ഗ്രാൻഡ്മാസ്റ്റർ ജോനാഥൻ ചിന്മയ സർവകലാശാലയിൽ
1577256
Sunday, July 20, 2025 4:43 AM IST
പിറവം: ചിന്മയ വിശ്വവിദ്യാപീഠം കൽപ്പിത സർവകലാശാലയിലെ വിദ്യാർഥികളുമായി സംവദിച്ച് സ്കോർട്ട്ലന്റിൽ നിന്നുള്ള ചെസ് ഗ്രാൻഡ്മാസ്റ്റർ ഡോ. ജോനാഥൻ റോവ്സൺ. സർവകലാശാലയുടെ ഓണക്കൂറിലെ ലളിത പ്രതിഷ്ഠാനിലായിരുന്നു ചടങ്ങ്. സ്കോട്ട്ലന്റിൽ നിന്നുള്ള ലോകപ്രശസ്ഥ ചെസ് താരവും ചിന്തകനുമാണ് ജോനാഥൻ റോവ്സൺ.
സാമൂഹിക പരിവർത്തനത്തെക്കുറിച്ച് പഠനം നടത്തുന്ന ‘പേഴ്സ്പേക്റ്റീവ്’ എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനുമാണ് അദ്ദേഹം. രാജ്യാന്തര ചെസ് ഡേയുടെ ഭാഗമായി ചിന്മയ വിശ്വവിദ്യാപീഠം കൽപ്പിത സർവകലാശാലയിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ജീവിതത്തിലെ നിർണായകമായ തീരുമാനങ്ങളെല്ലാം ചെസിലെ നീക്കങ്ങൾ പോലെ ഏറെ ആലോചിച്ച് എടുക്കണമെന്ന് അദ്ദേഹം വിദ്യാർഥികളെ ഓർമിപ്പിച്ചു.
ചിന്മയ വിശ്വവിദ്യാപീഠം കൽപ്പിത സർവകലാശാല ഡെപ്യൂട്ടി ഡീൻ അക്കാദമിക്സ് പ്രഫ. മഞ്ജുള ആർ. അയ്യർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി പ്രിൻസിപ്പൽ ആനന്ദ് ഹരീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർഥികളുമായി ചെസ് കളിച്ച ജോനാഥൻ റോവ്സൺ ഓരോനീക്കളെക്കുറിച്ചും വിദ്യാർഥികൾക്ക് വിശദീകരിച്ചു.