ലയണ്‍സ് ക്ലബ് ഓഫ് കോതമംഗലം ഗ്രേറ്റർ ഭാരവാഹികള്‍ സ്ഥാനമേറ്റു
1577257
Sunday, July 20, 2025 4:43 AM IST
കോതമംഗലം: ലയണ്‍സ് ക്ലബ് ഓഫ് കോതമംഗലം ഗ്രേറ്ററിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. ലയണ്‍സ് ഇന്റര്‍നാഷണല്‍ ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ വി.എസ്. ജയേഷ് ഉദ്ഘാടനം ചെയ്തു. ക്ലബിന്റെ പുതിയ പ്രസിഡന്റ് റെബി ജോര്‍ജ്, സെക്രട്ടറി കെ.എം. കോരച്ചന്‍, ട്രഷറര്‍ ജോര്‍ജ് തോമസ് എന്നിവര്‍ സ്ഥാനമേറ്റു. വിവിധ സേവനപദ്ധതികളുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.
ലയണ്‍സ് ഭവനനിര്‍മാണ പദ്ധതിയുടെ തുടര്‍ച്ചയായി ഈ വര്‍ഷം ആദ്യഘട്ടത്തില്‍ അഞ്ചു വീടുകള്‍ നിര്‍മിച്ചു നല്‍കും. സ്കൂളുകളിലും സ്ഥാപനങ്ങളിലും വിവിധ സേവന പദ്ധതികള്‍ നടപ്പാക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോസഫ് കെ. മനോജ് പുതിയ ക്ലബ് അംഗങ്ങള്‍ക്ക് അംഗത്വവിതരണം നടത്തി. ലയണ്‍സ് റീജണല്‍ ചെയര്‍പേഴ്സണ്‍ എല്‍ദോസ് ഐസക്, സോണ്‍ ചെയര്‍പേഴ്സണ്‍ ഡിജില്‍ സെബാസ്റ്റ്യന്‍, ബോബി പോള്‍, കെ.സി. മാത്യൂസ്, ടോമി ചെറുകാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.