നേര്യമംഗലത്ത് വാണിജ്യ വകുപ്പ് വാഹനം താഴ്ചയിലേക്ക് മറിഞ്ഞു
1577261
Sunday, July 20, 2025 4:43 AM IST
കോതമംഗം: നേര്യമംഗത്തിന് സമീപം ചെമ്പന്‍കുഴിയില്‍ വാണിജ്യ വകുപ്പിന്റെ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഒരാള്‍ക്ക് നിസാര പരിക്കേറ്റു.
ഇന്നലെ രാവിലെ ചെമ്പന്‍കുഴി കമ്യൂണിറ്റി ഹാള്‍ വളപ്പിലേക്കാണ് ജീപ്പ് തലകീഴായി മറിഞ്ഞത്. പാചകവാതകവുമായിപോയ വാഹനത്തെ മറികടക്കുന്നതിനിടെ വളവ് വീശിയെടുക്കുന്നതിനിടെയാണ് അപകടം.
നെടുങ്കണ്ടത്തുനിന്ന് കോതമംഗലത്തേക്ക് വരുന്നതിനിടയിലാണ് ചെമ്പന്‍കുഴിയില്‍ വാഹനം അപകടത്തില്‍പ്പെട്ടത്.