സര്‍ക്കാര്‍ എല്ലാ മേഖലയിലും പരാജയം: സണ്ണി ജോസഫ്
1577264
Sunday, July 20, 2025 4:57 AM IST
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ എല്ലാ മേഖലയിലും തികഞ്ഞ പരാജയമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ജനദ്രോഹ സര്‍ക്കാരുകള്‍ക്കെതിരെ എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സമര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഇന്നേവരെയില്ലാത്ത വിലക്കയറ്റമാണ് ഇപ്പോഴുള്ളത്. അപ്പോഴും വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കാകുന്നില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അനങ്ങാപ്പാറ നയമാണ് കൈക്കൊള്ളുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സര്‍ക്കാരിനെതിരായ വടി അവര്‍തന്നെ കൊണ്ടുതരുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. നിലമ്പൂരിലേതിനു സമാനമായി ടീം യുഡിഎഫ് മികച്ച പ്രകടനമാകും അടുത്ത തെരഞ്ഞെടുപ്പുകളിലും കാഴ്ചവയ്ക്കുക. നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്തെ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനില്‍കുമാര്‍, പി.സി. വിഷ്ണുനാഥ്, എംപിമാരായ ബെന്നി ബഹനാന്, ഹൈബി ഈഡന്, എംഎല്‍എമാരായ കെ. ബാബു,
റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത്, ഉമ തോമസ്, ടി.ജെ. വിനോദ്, മാത്യു കുഴല്നാടന്, എല്‍ദോസ് കുന്നപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടന്‍, കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.