തദ്ദേശ തെരഞ്ഞെടുപ്പ്: കരട് വോട്ടര്‍ പട്ടിക 23ന് പ്രസിദ്ധീകരിക്കും
1577266
Sunday, July 20, 2025 4:57 AM IST
കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 2025ലെ പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധപ്പെടുത്തുന്നതിനും പുതുക്കുന്നതിനും ഉത്തരവായി. ഇതിന്റെ അടിസ്ഥാനത്തില്‍ കരട് വോട്ടര്‍ പട്ടിക 23ന് പ്രസിദ്ധീകരിക്കും.
അപേക്ഷകളും ആക്ഷേപങ്ങളും ഓഗസ്റ്റ് ഏഴ് വരെ സ്വീകരിക്കും. ഓഗസ്റ്റ് 29 വരെ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍ തുടര്‍നടപടി സ്വീകരിച്ച് അപ്ഡേഷന് പൂര്‍ത്തീകരിക്കും. അന്തിമ വോട്ടര്‍ പട്ടിക ഓഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കും.