പോലീസ് ഓഫീസേഴ്സ് അസോ. ഔദ്യോഗിക വിഭാഗത്തിലെ 51 പേർ എതിരില്ലാതെ ജയിച്ചു
1577268
Sunday, July 20, 2025 4:57 AM IST
ആലുവ: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ എറണാകുളം റൂറലിൽ യൂണിറ്റ് തല തെരഞ്ഞെടുപ്പിൽ ഔദ്യോഗിക നേതൃത്വത്തിലെ മൂന്നിലൊന്ന് സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ജില്ലാ കമ്മിറ്റിയിലേക്കുളള തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണത്തിന്റെ അവസാന ദിനം കഴിഞ്ഞപ്പോൾ ആകെയുള്ള 75 സീറ്റിൽ 51 സീറ്റിലും ഔദ്യോഗികവിഭാഗം പ്രതിനിധികൾ എതിരില്ലാതെ വിജയിച്ചു. ബാക്കിയുള്ള 24 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് 25 ന് നടക്കും.
അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.വി. സനിൽ, സംസ്ഥാന നിർവാഹക സമിതി അംഗം ബെന്നി കുര്യാക്കോസ്, ജില്ലാ ട്രഷറർ ഇ.കെ അബ്ദുൾ ജബ്ബാർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.