ഗതാഗത നിയമലംഘനം: വലയിലായത് 864 ഓട്ടോകൾ
1577269
Sunday, July 20, 2025 4:57 AM IST
കാക്കനാട്: ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനായി കൊച്ചി നഗരത്തിലും പരിസരങ്ങളിലുമായി മോട്ടാർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗംനടത്തിയ പരിശോധനയിൽ വലയിലായത് 864 ഓട്ടോറിക്ഷകൾ.
മൂന്നാഴ്ചയ്ക്കിടയിൽ കണ്ടെത്തിയ ഗതാഗത നിയമലംഘനാങ്ങളാണിവ. നികുതി അടക്കാതെ നിരത്തിലിറങ്ങിയ 165 ഓട്ടോകൾക്കു പുറമെ ഫിറ്റ്നസ് ഇല്ലാതെ ഓടിയ 125 ഓട്ടോറിക്ഷകളും അധികൃതർ പിടികൂടി.
ഫെയർ മീറ്ററില്ലാതെ സർവീസ് നടത്തിയ 186 ഓട്ടോകളും പെർമിറ്റില്ലാത്തവയായി 83 ഓട്ടോറിക്ഷകളും പിടികൂടി.