രാസലഹരിയുമായി യുവാവ് പിടിയില്‍
1577271
Sunday, July 20, 2025 4:57 AM IST
കൊച്ചി: വില്പനക്കായി സൂക്ഷിച്ചിരുന്ന രാസലഹരിയുമായി യുവാവ് പിടിയില്‍. പള്ളുരുത്തി ദേവസ്വംപറമ്പിൽ രാഹുല്‍(29) ആണ് തോപ്പുംപടി പോലീസിന്റെ പിടിയിലായത്. ചുള്ളിക്കല്‍ ചക്കനാട്ട് ക്ഷേത്രത്തിനു സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കല്‍നിന്നും 02.57 ഗ്രാം രാസലഹരി പോലീസ് പിടിച്ചെടുത്തു.
സംസ്ഥാന വ്യാപകമായി പോലീസ് നടത്തിവരുന്ന ഓപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായി തോപ്പുംപടി സിഐ എ.എന്‍. ഷാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പ്രതിയുടെ മയക്കുമരുന്ന് വില്പന സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിച്ചു വരികയാണ്.