വഴിയോര കച്ചവടക്കാരൻ കാറിടിച്ചു മരിച്ചു
1577492
Sunday, July 20, 2025 10:22 PM IST
വാഴക്കുളം: വേങ്ങച്ചുവട്ടിൽ കാറിടിച്ച് വഴിയോര കച്ചവടക്കാരൻ മരിച്ചു. കരിങ്കുന്നം തോണിക്കുഴിയിൽ (കോതന്പനാനി) ജോസഫ് ഔസേഫ് (പാപ്പച്ചൻ-70) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി ഏഴോടെ വേങ്ങച്ചുവട് കവലയിൽ റോഡ് മുറിച്ചുകടന്നപ്പോൾ കാർ ഇടിക്കുകയായിരുന്നു. ഉടൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വേങ്ങച്ചുവട് കൂവേലിപ്പടിയിൽ വഴിയോര കച്ചവടക്കാരനായിരുന്നു ജോസഫ്. മറ്റൊരു കടയിൽ നിന്ന് വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി റോഡിനെതിർവശത്ത് വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തിലേക്ക് പോകവെയാണ് കാറിടിച്ചത്.
സംസ്കാരം ഇന്ന് 11ന് പുത്തൻകുരിശ് ലയണ്‍ ഓഫ് ജൂത പള്ളിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: ജോണ്സണ്, അബി, ആശ, ശാലിനി, രഞ്ജിനി. മരുമക്കൾ: ബിന്ദു ജോണ്സണ്, ജിയോ മോൾ ജേക്കബ്, അന്‍പു ജോർജുകുട്ടി, സജേഷ്.