ബൈക്കിൽ സ്വകാര്യ ബസിടിച്ച് കേബിൾ ടിവി ഉടമ മരിച്ചു
1577493
Sunday, July 20, 2025 10:22 PM IST
വാഴക്കുളം: ബൈക്കിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കേബിൾ ടിവി സ്ഥാപന ഉടമ മരിച്ചു. രണ്ടാർ വടക്കേക്കുടിയിൽ റോയി ജോർജ് (61) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടോടെ വാഴക്കുളം ടൗണിന്റെ പടിഞ്ഞാറ് നയന ബാറിനു സമീപത്തായിരുന്നു അപകടം.
തൊടുപുഴയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് റോയിയുടെ ബൈക്കിനു പിന്നിൽ ഇടിക്കുകയായിരുന്നു.
തലയിലും നെഞ്ചിലും കൈകാലുകൾക്കും ഗുരുതരമായ പരിക്കേറ്റ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് മരിച്ചത്. ആവോലിയിൽ കേബിൾ ടിവി സ്ഥാപനം നടത്തുകയായിരുന്നു റോയി.
സംസ്കാരം ഇന്ന് ഒന്നിന് രണ്ടാർ സെന്റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ: സിൽവി കൊഴുവനാൽ വടക്കേൽ കുടുംബാംഗം. മക്കൾ: റൊണാൾഡ് (കാനഡ), റയോണ (യുകെ), റോണിയ (എംഎസ്സി ഭൗതിക ശാസ്ത്ര വിദ്യാർഥിനി, സെന്റ് ജോസഫ്സ് കോളജ് ട്രിച്ചി), റോമിയ (ബിസിഎ വിദ്യാർഥിനി, മൗണ്ട് കാർമൽ കോളജ് കറുകടം).