ട്രെയിൻ തട്ടി മരിച്ച നിലയിൽ
1577494
Sunday, July 20, 2025 10:22 PM IST
അരൂർ: ട്രെയിൻ തട്ടി യുവാവ് മരിച്ച നിലയിൽ. പാണാവള്ളി കുരിത്തറ നികർത്ത് പരേതനായ ബാഹുലേയന്റെ മകൻ രാജേഷാ(34)ണ് തീരദേശപാതയിൽ എഴുപുന്ന സ്റ്റേഷന് സമീപം ഇന്നലെ വൈകിട്ട് മൂന്നിന് മരിച്ചത്.
അരൂർ പോലീസ് എത്തി മൃതദേഹം അരുക്കുറ്റി ഗവ.ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: വാസന്തി. സഹോദരങ്ങൾ: രാജേശ്വരി, ബാബു.