സ്വർണ വ്യാപാരികൾ കാതുകുത്തി കമ്മലിടൽ നടത്തി
1592568
Thursday, September 18, 2025 4:21 AM IST
കൊച്ചി: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാതുകുത്തി കമ്മലിടൽ, രക്തദാന ക്യാമ്പ്, സ്വർണ തൊഴിലാളികളെ ആദരിക്കൽ എന്നിവ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് ഏർബാദ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഷഫീഖ് എജിഡി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എൻ.ടി.കെ. ബാപ്പു, സംസ്ഥാന കൗൺസിൽ അംഗം ഹുസൈൻ അലൈൻ, ജില്ലാ ജനറൽ സെക്രട്ടറി സിറിയക് വി.ജോസഫ്, ട്രഷറർ സമീർ ഫാത്തൂം, സെക്രട്ടറി അനിൽകുമാർ സംഗീത്, ഷാൻ അലൈൻ തുടങ്ങിയവർ പ്രസംഗിച്ചു.
300 വ്യാപാരികളുടെ രക്തദാന സമ്മതപത്രം സ്വീകരിച്ചു. 20 സ്വർണ തൊഴിലാളികളെ ചടങ്ങിൽ ആദരിച്ചു.