ബൈ​ക്ക് മ​റി​ഞ്ഞ് കൊ​റി​യ​ർ സ​ർ​വീ​സ് ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
Thursday, April 18, 2019 1:22 AM IST
തൃ​പ്പൂ​ണി​ത്തു​റ: റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്‍റെ ഡോ​ർ അ​ശ്ര​ദ്ധ​മാ​യി തു​റ​ന്ന​പ്പോ​ൾ ഡോ​റി​ൽ ത​ട്ടി നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് കൊ​റി​യ​ർ സ​ർ​വീ​സ് ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു.
വെ​ള്ളൂ​ർ ഇ​റു​ന്പ​യം ആ​നി​വേ​ലി കൊ​ച്ചു​നാ​രാ​യ​ണ​ന്‍റെ മ​ക​ൻ അ​രു​ണ്‍​കു​മാ​ർ (34) ആ​ണ് മ​രി​ച്ച​ത്. പു​തി​യ​കാ​വ് മേ​ക്ക​ര മാ​ർ​ക്ക​റ്റ് റോ​ഡി​ൽ ഇ​ന്ന​ലെ രാ​വി​ലെ 9.30നാ​യി​രു​ന്നു അ​പ​ക​ടം. വെ​ള്ളൂ​രി​ൽ നി​ന്നു ബൈ​ക്കി​ൽ ജോ​ലി​ക്കു പോ​വു​ക​യാ​യി​രു​ന്നു അ​രു​ൺ​കു​മാ​ർ. റോ​ഡി​ൽ തെ​റി​ച്ചു​വീ​ണ അ​രു​ൺ​കു​മാ​റി​നെ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. തൃ​പ്പൂ​ണി​ത്തു​റ എ​സ്ഐ കെ.​ആ​ർ. ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് കേ​സെ​ടു​ത്തു.
കാ​ർ ഓ​ടി​ച്ചി​രു​ന്ന മ​നോ​ജ് പ്ര​ഭാ​ക​ര​പി​ള്ള​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​രു​ണ്‍​കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.