ഗൃ​ഹ​നാ​ഥ​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Thursday, April 18, 2019 9:00 PM IST
ചെ​ങ്ങ​മ​നാ​ട്: ജോ​ലി​ക്കി​ടെ വി​ശ്ര​മി​ക്കാ​ൻ വീ​ട്ടി​ലെ​ത്തി​യ ഗൃ​ഹ​നാ​ഥ​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ചെ​ങ്ങ​മ​നാ​ട് പ​ന​യ​ക്ക​ട​വ് ക​ല്ലൂ​ക്കാ​ട​ൻ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ കെ.​കെ. ഇ​ബ്രാ​ഹിം​കു​ട്ടി​യാ​ണ് (45) മ​രി​ച്ച​ത്. ആ​ർ​ട്ടി​സ്റ്റാ​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ 11നാ​യി​രു​ന്നു സം​ഭ​വം. ദേ​ശം ക​വ​ല​യി​ൽ നി​ന്ന് വീ​ട്ടി​ലെ​ത്തി വി​ശ്ര​മി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: എ​ട​ത്ത​ല കു​ഴി​വേ​ലി​പ്പ​ടി മൂ​ണേ​ലി​ൽ കു​ടും​ബാം​ഗം ഉ​മൈ​റ. മ​ക​ൾ: ഫാ​ത്തി​മ ന​സ്റി​ൻ (വി​ദ്യാ​ർ​ഥി​നി,ഹോ​ളി​ഗോ​സ്റ്റ് സ്കൂ​ൾ, ആ​ലു​വ) മാ​താ​വ്: പ​രേ​ത​യാ​യ കു​ഞ്ചോ​ക്കു​ട്ടി. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ മു​സ്ത​ഫ, സു​ലൈ​മാ​ൻ (കെ​ബി​കെ സ്റ്റോ​ഴ്സ്, ചെ​ങ്ങ​മ​നാ​ട്), അ​ഷ​റ​ഫ്, ജ​മീ​ല.