വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ അ​പ​മാ​നി​ച്ച​യാ​ൾ പി​ടി​യി​ൽ
Sunday, April 21, 2019 2:36 AM IST
പെ​രു​മ്പാ​വൂ​ർ: വ​നി​താ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ അ​പ​മാ​നി​ച്ച യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. ആ​ലു​വ ചെ​ങ്ങ​മ​നാ​ട് തു​രു​ത്ത് സ്വ​ദേ​ശി കൈ​പ്പാ​ല​ത്തു​ട്ട് മ​ൻ​സൂ​ർ (24) നെ​യാ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജോ​ലി ചെ​യ്തു​വ​രു​ന്ന വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ ഫോ​ണി​ലൂ​ടെ വി​ളി​ച്ച് ലൈ​ഗീ​ക ചു​വ​യോ​ടെ സം​സാ​രി​ച്ച കേ​സി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.
തു​ട​ർ​ച്ച​യാ​യി ഫോ​ണി​ലേ​ക്ക് വി​ളി​ച്ച യു​വാ​വി​നോ​ട് ഇ​നി വി​ളി​ക്ക​രു​തെ​ന്ന് പ​റ​ഞ്ഞി​ട്ടും വീ​ണ്ടും ആ​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.