സ​സ്പെ​ൻ​ഡ് ചെ​യ്തു
Tuesday, April 23, 2019 1:20 AM IST
കൊ​ച്ചി: വൈ​റ്റി​ല​യി​ൽ യാ​ത്രി​ക​രെ ബ​സി​ൽ​നി​ന്ന് മ​ർ​ദി​ച്ച് ഇ​റ​ക്കി​വി​ട്ട സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന ജീ​വ​ന​ക്കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി സു​രേ​ഷ് ക​ല്ല​ട ട്രാ​വ​ൽ​സ്. ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത കു​റി​പ്പി​ലാ​ണു സ​സ്പെ​ൻ​ഷ​ൻ വി​വ​ര​മു​ള്ള​ത്.

ഹ​രി​പ്പാ​ട് വ​ച്ച് ത​ങ്ങ​ളു​ടെ 50 വ​യ​സു​ള്ള ജീ​വ​ന​ക്കാ​ര​നെ ബ​സി​ലെ മൂ​ന്നു യാ​ത്രി​ക​ർ ചേ​ർ​ന്ന് ആ​ക്ര​മി​ച്ചു​വെ​ന്നു കു​റി​പ്പി​ൽ പ​റ​യു​ന്നു​ണ്ട്. ജീ​വ​ന​ക്കാ​ര​ൻ ആ​റ് തു​ന്ന​ലു​മാ​യി ഹ​രി​പ്പാ​ട്ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ബ​സ് വൈ​റ്റി​ല​യി​ൽ എ​ത്തി​യ​പ്പോ​ൾ ത​ങ്ങ​ളു​ടെ രാ​ത്രി ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യ ജീ​വ​ന​ക്കാ​ര​നു​ നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. ഈ ​ര​ണ്ട് ആ​ക്ര​മ​ണ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ൽ അ​റി​യി​ച്ചു. ഈ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണം എ​ന്ന നി​ല​യി​ലാ​ണു ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യും കു​റി​പ്പി​ൽ പ​റ​യു​ന്നു.