പ​ണി​മു​ട​ക്കി മെ​ഷീ​നു​ക​ൾ; താളംതെറ്റി പോളിംഗ്
Wednesday, April 24, 2019 1:33 AM IST
കൊ​ച്ചി: പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലെ​ത്തി​യ വോ​ട്ട​ർ​മാ​രു​ടെ ആ​വേ​ശം കെ​ടു​ത്തു​ന്ന​താ​യി​രു​ന്നു പ​ര​ക്കെ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ പ​ണി​മു​ട​ക്കി​യ സം​ഭ​വ​ങ്ങ​ൾ. എ​റ​ണാ​കു​ളം, ചാ​ല​ക്കു​ടി ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി സ​ജ്ജീ​ക​രി​ച്ചി​രു​ന്ന 2081 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ ഒട്ടേറെ ബൂ​ത്തു​ക​ളി​ലെ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ലും ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള ത​ക​രാ​റു​ക​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു.

മി​ക്ക​യി​ട​ങ്ങ​ളി​ലും പോ​ളിം​ഗ് ആ​രം​ഭി​ക്കു​ന്ന സ​മ​യ​ത്താ​ണ് മെ​ഷീ​നു​ക​ൾ പ​ണി​മു​ട​ക്കി​യ​തെ​ങ്കി​ലും ചി​ല​യി​ട​ങ്ങ​ളി​ൽ പോ​ളിം​ഗ് പു​രോ​ഗ​മി​ക്ക​വെ​യാ​ണ് മെ​ഷീ​നു​ക​ൾ കേ​ടാ​യ​ത്. കേ​ടു​പാ​ടു​ക​ൾ പ​രി​ഹ​രി​ച്ച് വോ​ട്ടിം​ഗ് പു​ന​രാ​രം​ഭി​ക്കാ​ൻ ര​ണ്ടു മ​ണി​ക്കൂ​ർ വ​രെ സ​മ​യ​മെ​ടു​ക്കേ​ണ്ടി​വ​ന്നു .

ന​ട​പ​ടി വൈ​കി​യെ​ന്ന്

ആ​ലു​വ: ചൂ​ർ​ണി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ പോ​ളിം​ഗ് ബൂ​ത്താ​യ നി​ർ​മ​ല ഹൈ​സ്കൂ​ളി​ൽ (119) വോ​ട്ടിം​ഗ് മെ​ഷീ​ൻ കേ​ടാ​ണെ​ന്നു പ​റ​ഞ്ഞി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​ൻ വൈ​കി​യെ​ന്ന് ആ​ക്ഷേ​പം. മെ​ഷീ​നി​ൽ ചി​ഹ്ന​ങ്ങ​ൾ​ക്കു നേ​രെ​യു​ള്ള ഭാ​ഗ​ത്ത് ശ​ക്ത​മാ​യി അ​മ​ർ​ത്തി​യാ​ൽ മാ​ത്ര​മേ ലൈ​റ്റ് ക​ത്തു​ന്നു​ള്ളൂ​വെ​ന്നാ​ണ് വോ​ട്ട​ർ​മാ​ർ പ​രാ​തി​പ്പെ​ട്ട​ത്. രാ​വി​ലെ 10.30 ഓ​ടെ​യാ​ണ് മെ​ഷീ​ൻ മാ​റ്റി സ്ഥാ​പി​ക്കാ​ൻ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ ത​യാ​റാ​യ​തെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​ജേ​ക്ക​ബ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം ഡൊ​മി​നി​ക് കാ​വു​ങ്ക​ൽ പ​റ​ഞ്ഞു. നി​ർ​ത്തി​വ​ച്ച വോ​ട്ടെ​ടു​പ്പ് ഒ​ന്ന​ര മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് പു​നഃ​രാ​രം​ഭി​ക്കാ​നാ​യ​ത്.