ജ​ങ്കാ​ർ യാ​ത്ര​ക്കാ​ര​ൻ കാ​യ​ലി​ൽ വീ​ണു മ​രി​ച്ചു
Thursday, April 25, 2019 10:49 PM IST
ഏ​ലൂ​ർ: ചി​റ്റൂ​ർ ഫെ​റി​യി​ൽ​നി​ന്നു മൂ​ല​ന്പ​ള്ളി ഫെ​റി​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ജ​ങ്കാ​റി​ൽ യാ​ത്ര ചെ​യ്യ​വേ ചി​റ്റൂ​ർ കാ​യ​ലി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു വ​ച്ചു കാ​യ​ലി​ൽ ചാ​ടി​യ വ​യോ​ധി​ക​ൻ മ​രി​ച്ചു. സൗ​ത്ത് ചി​റ്റൂ​ർ ഇ​ട​യ​ക്കു​ന്നം പ​ട​യാ​ട്ടി​ൽ ആ​ന്‍റ​ണി ജോ​സ​ഫ് (74) ആ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സ്കൂ​ബാ ടീം ​തെ​ര​ച്ചി​ൽ ന​ട​ത്തി വ​യോ​ധി​ക​നെ ക​ര​യ്ക്ക് എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

അ​ധി​കം ഒ​ഴു​ക്കു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​നാ​യ​ത്.

വൈ​പ്പി​ൻ നി​ല​യ​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ.​ടി. ജോ​ഷി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്കൂ​ബാ ടീ​മും ഏ​ലൂ​ർ നി​ല​യ​ത്തി​ലെ പി.​ജെ. ജൂ​ഡ് ദേ​വ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​വു​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ചേ​രാ​ന​ല്ലൂ​ർ പോ​ലീ​സ് മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.