ശക്തമായ കാ​റ്റിൽ കനത്ത നാശം
Friday, April 26, 2019 1:26 AM IST
കോ​ത​മം​ഗ​ലം: വേ​ന​ൽ മ​ഴ​യ്ക്കൊ​പ്പ​മു​ണ്ടാ​യ ക​ന​ത്ത കാ​റ്റി​ൽ കോ​ത​മം​ഗ​ലം താ​ലൂ​ക്കി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ൻ നാ​ശം. ആ​ള​പാ​യ​മി​ല്ല. പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്തി​ലാ​ണ് കാ​റ്റ് ഏ​റ്റ​വു​മ​ധി​കം നാ​ശം വി​ത​ച്ച​ത്. വീ​ടു​ക​ൾ​ക്കും കൃ​ഷി​ക്കും നാ​ശ​മു​ണ്ടാ​യി​ട്ടു​ണ്ട്. മു​ത്തം​കു​ഴി ഭാ​ഗ​ത്ത് മ​രം മ​റി​ഞ്ഞു​വീ​ണ് പ​ത്തു വീ​ടു​ക​ൾ ത​ക​ർ​ന്നു. വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ മ​റി​ഞ്ഞ് ലൈ​നു​ക​ൾ താ​റു​മാ​റാ​യ​തോ​ടെ പ്ര​ദേ​ശ​ങ്ങ​ളി​ൽ വൈ​ദ്യു​തി നി​ല​ച്ചു. കേ​ബി​ൾ ടി​വി ശൃം​ഖ​ല​യ്ക്കും നാ​ശ​മു​ണ്ടാ​യി​ട്ടു​ണ്ട്.

ഇ​ന്ന​ലെ വൈ​കുന്നേരം 4.30 ഓ​ടെ​യാ​ണ് മ​ഴ​യ്ക്കൊ​പ്പം ഇ​ടി​മി​ന്ന​ലോ​ടെ കാ​റ്റ് ആ​ഞ്ഞു​വീ​ശി​യ​ത്. മ​രം മ​റി​ഞ്ഞ് മു​ത്തം​കു​ഴി​യി​ലും ഇ​രു​മ​ല​പ്പ​ടി​യി​ലും ഉ​ൾ​പ്പെ​ടെ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. മു​ത്തം​കു​ഴി സ്ക​റി​യ​പ്പ​ടി​യി​ൽ റോ​ഡി​ലേ​ക്ക് ച​രി​ഞ്ഞ മ​രം 11 കെ​വി വൈ​ദ്യു​ത ലൈ​നി​ൽ ത​ങ്ങി​നി​ന്ന​ത് നീ​ക്കം ചെ​യ്യാ​നാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് മു​ത്തം​കു​ഴി-​തൃ​ക്കാ​രി​യൂ​ർ റോ​ഡി​ൽ ഗ​താ​ഗ​തം സ്തം​ഭി​ച്ച​ത്.

പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്തി​ലെ മു​ത്തം​കു​ഴി ടൗ​ണ്‍, സ്ക​റി​യാ​പ്പ​ടി, സു​ന്ദ​രി​മു​ക്ക്, പു​ലി​മ​ല പ​ള്ളി​ക്ക​വ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​റ്റ് വ​ൻ നാ​ശം​വി​ത​ച്ചു. മു​ത്തം​കു​ഴി​യി​ൽ പ​ട്ട​രു​മ​ഠം സോ​മ​ൻ, പ്ലാ​ശും​മൂ​ട്ടി​ൽ സു​കു​മാ​ര​ൻ, അ​ടി​യോ​ടി​യി​ൽ മാ​നാ​ക്കു​ഴി ബെ​ന്നി, മാ​റാ​ശേ​രി​പു​ത്ത​ൻ​പു​ര ഭാ​സ്ക്ക​ര​ൻ നാ​യ​ർ, ക​ന്പ​നി​പ്പ​ടി ചേ​ലാ​ട്ട് സി.​പി. നാ​ര​യ​ണ​ൻ, ക​ന്പ​നി​പ്പ​ടി കൊ​ടി​യ​ന്ത്ര​ചി​റ​യി​ൽ കു​ഞ്ഞു​മോ​ൻ, പു​ത്ത​ൻ​പു​ര രാ​ജേ​ഷ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്കാ​ണ് മ​രം വീ​ണ​ത്. രാ​ജേ​ഷി​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്ക് തെ​ങ്ങാ​ണ് ക​ട​പു​ഴ​കി​യ​ത്. പു​ര​യി​ട​ത്തി​ൽ നി​ന്നി​രു​ന്ന 50 ഓ​ളം ജാ​തി​മ​ര​ങ്ങ​ളും നാ​ലു തെ​ങ്ങു​ക​ളും കാ​റ്റി​ൽ ഒ​ടി​ഞ്ഞും മ​റി​ഞ്ഞും ന​ശി​ച്ചു. നൂ​റു​ക​ണ​ക്കി​ന് റ​ബ്ബ​റും ഏ​ത്ത​വാ​ഴ​യും കാ​റ്റി​ൽ വീ​ണു.

ആ​യ​ക്കാ​ട് പു​ലി​മ​ല​യി​ൽ പൂ​നാ​ച്ചി പാ​പ്പ​ച്ച​ന്‍റെ വീ​ട്ടി​ലേ​ക്ക് മ​രം വീ​ണു. അ​യി​രൂ​ർ​പ്പാ​ടം അ​യ്ക്ക​ര​മ​റ്റം ജോ​സ​ഫി​ന്‍റെ വാ​ട​ക​വീ​ട്ടി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​നു മു​ക​ളി​ലേ​ക്ക് മ​രം മ​റി​ഞ്ഞു​വീ​ണ് കാ​ർ ത​ക​ർ​ന്നു. റ​ബ്ബ​ർ, വാ​ഴ, ജാ​തി എ​ന്നീ വി​ള​ക​ൾ​ക്കാ​ണ് നാ​ശം കൂ​ടു​ത​ലു​ണ്ടാ​യ​ത്. മു​ത്തം​കു​ഴി പു​ന്ന​യ്ക്ക​ൽ ബേ​ബി​യു​ടെ പു​ര​യി​ട​ത്തി​ൽ 40 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള 30 ഓ​ളം ജാ​തി​മ​ര​ങ്ങ​ളാ​ണ് കാ​റ്റി​ൽ നി​ലം​പൊ​ത്തി​യ​ത്.

തേ​ക്ക്, ആ​ഞ്ഞി​ലി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി മ​ര​ങ്ങ​ളും ഒ​ടി​ഞ്ഞും ക​ട​പു​ഴ​കി​യും നി​ലം​പൊ​ത്തി. മു​ത്തം​കു​ഴി​യി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പ​വും ത​ങ്ക​ളം ബൈ​പ്പാ​സ് ജം​ഗ്ഷ​നി​ലും മ​റ്റു വി​വി​ധ റോ​ഡു​ക​ളി​ലും വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി.

വാ​ഴ​ക്കു​ളം: മ​ഴ​യ്ക്കൊ​പ്പ​മെ​ത്തി​യ ശ​ക്ത​മാ​യ കാ​റ്റ് വേ​ങ്ങ​ച്ചു​വ​ട് മേ​ഖ​ല​യി​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലു മ​ണി​യോ​ടെ​യാ​യി​രു​ന്നു മ​ഴ​യു​ണ്ടാ​യ​ത്. ഒ​പ്പ​മെ​ത്തി​യ ശ​ക്ത​മാ​യ കാ​റ്റാ​ണ് കൃ​ഷി​യി​ട​ങ്ങ​ളി​ൽ ദു​രി​ത​മാ​യ​ത്. അ​മ​ന്തു​രു​ത്തി​ൽ ബി​ജു​വി​ന്‍റെ പു​ര​യി​ട​ത്തി​ലെ ആ​ഞ്ഞി​ലി​മ​രം ക​ട​പു​ഴ​കി വീ​ടി​നു മു​ക​ളി​ലേ​ക്ക് വീ​ണു.

സി​മ​ന്‍റ് വാ​ർ​ത്ത ഭാ​ഗ​ത്ത് വീ​ണ​തി​നാ​ൽ കെ​ട്ടി​ട​ത്തി​നു​ള​ളി​ൽ കാ​ര്യ​മാ​യ നാ​ശ ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി​ട്ടി​ല്ല. സ​മീ​പ പു​ര​യി​ട​ങ്ങ​ളി​ലെ റ​ബ​ർ, തേ​ക്ക്, പ്ലാ​വ്, വാ​ഴ തു​ട​ങ്ങി​യ​വ​യും ഒ​ടി​ഞ്ഞു വീ​ണി​ട്ടു​ണ്ട്.