റോഡിൽ മരം വീണ് ഗതാഗതം മുടങ്ങി
Sunday, May 19, 2019 12:45 AM IST
നെ​ടു​മ്പാ​ശേ​രി: വെ​ള്ളി​യാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ വ​ൻ മ​രം റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കു​ന്നു​ക​ര പ​ഞ്ചാ​യ​ത്തി​ലെ തെ​ക്കെ അ​ടു​വാ​ശേ​രി ത​ടി​ക്ക​ൽ ക​ട​വ് റോ​ഡി​ലേ​ക്കാ​ണ് മ​രം മ​റി​ഞ്ഞു വീ​ണ​ത്.
പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള മാ​വാ​ണ് മ​റി​ഞ്ഞ​ത്. മ​രം വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് വീ​ണ് ഒ​രു ഇ​ല​ക്ട്രി​ക് പോ​സ്റ്റും ഒ​ടി​ഞ്ഞു. ഇ​തേ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി വി​ത​ര​ണ​വും ത​ട​സ​പ്പെ​ട്ടു.
പോ​സ്റ്റ് പു​ന​സ്ഥാ​പി​ച്ച് വൈ​ദ്യു​തി വി​ത​ര​ണം ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ പു​ന​രാ​രം​ഭി​ച്ചു. എ​ന്നാ​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ത്താ​തി​രു​ന്ന​തി​നാ​ൽ മ​രം റോ​ഡി​ൽനി​ന്നു മാ​റ്റാ​നാ​യി​ട്ടി​ല്ല.