ശന്പളം നല്കിയില്ലെന്ന പരാതി; വിശദീകരണവുമായി വി​ദേ​ശമ​ല​യാ​ളി
Monday, May 20, 2019 12:46 AM IST
ആ​ലു​വ: ഓ​സ്ട്രേ​ലി​യ​യി​ലെ വീ​ട്ടി​ൽ ജോ​ലി​ക്ക് നി​ർ​ത്തി​യ​ശേ​ഷം ശ​മ്പ​ളം ന​ൽ​കാ​തെ ക​ബ​ളി​പ്പി​ച്ചെ​ന്ന മലയാളി വീട്ടമ്മയുടെ പ​രാ​തി​യി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി വി​ദേ​ശമ​ല​യാ​ളി രം​ഗ​ത്തെ​ത്തി. പ​രാ​തി​ക്കാ​രി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ഇ​തു​വ​രെ ര​ണ്ടു ല​ക്ഷം രൂ​പ​യി​ല​ധി​കം നി​ക്ഷേ​പി​ച്ചതിന്‍റെ രേ​ഖ​ക​ള​ട​ക്കം ​ കോ​ട​നാ​ട് പോ​ലീ​സി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യതായി പെ​രു​മ്പാ​വൂ​ർ തോ​ട്ടു​വ സ്വ​ദേ​ശി​യാ​യ നെ​ൽ​സ​ൺ ഓ​സ്‌​ട്രേ​ലി​യ​യി​ൽ നി​ന്ന് ദീ​പി​കയോ​ട് ഫോ​ണി​ൽ പ​റ​ഞ്ഞു.
വെ​റ്റി​ല​പ്പാ​റ കു​റ്റി​ച്ചി​റ പ​ച്ചേ​രി വീ​ട്ടി​ൽ ത്രേ​സ്യാ​മ്മ (60)യാ​ണ് പ​രാ​തി​യു​മാ​യി ആ​ലു​വ വ​നി​താസെ​ല്ലി​നെ ക​ഴി​ഞ്ഞദി​വ​സം സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ പ​രാ​തി​യി​ൽ പ​റ​യു​ന്നപോ​ലെ ശ​മ്പ​ളം ന​ൽ​കാ​തി​രു​ന്നി​ട്ടി​ല്ലെ​ന്നും വാ​ഗ്ദാ​നം ചെ​യ്ത​തി​ൽ കൂ​ടു​ത​ലാ​ണ് ന​ൽ​കി​യ​തെ​ന്നും നെൽസൻ പറഞ്ഞു.
കു​ടും​ബസു​ഹൃ​ത്ത് കൂ​ടി​യാ​യ ത്രേ​സ്യാ​മ്മ​യെ സ്വ​ന്തം ചെ​ല​വി​ലാ​ണ് ഓ​സ്ട്രേ​ലി​യയിലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. മ​ക്ക​ളെ പ്രാ​ർ​ഥ​ന ചൊ​ല്ലി​പ​ഠി​പ്പി​ക്കാ​നും മ​ല​യാ​ളം സം​സാ​രി​പ്പി​ക്കാ​നു​മാ​യി മൂ​ന്നു മാ​സ​ത്തേ​ക്കാ​യാ​ണ് കൊ​ണ്ടു​പോ​യ​ത്. ഓ​സ്ട്രേ​ലി​യ സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​വും പ്ര​ക​ടി​പ്പി​ച്ച പ്ര​കാ​രം ത്രേ​സ്യാ​മ്മ​യു​ടെ മ​ക്ക​ളു​ടെ അ​നു​വാ​ദ​ത്തോ​ടെ കൊ​ണ്ടുപോ​വു​ക​യാ​യി​രു​ന്നു.
കു​ടും​ബ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് മ​ന​സി​ലാ​ക്കി തു​ക പ​ല​പ്പോ​ഴാ​ണ് അ​ക്കൗ​ണ്ടി​ലേ​ക്ക് ന​ൽ​കി​യ​ത്. ശ​ന്പ​ളം എ​ന്ന നി​ല​യ്ക്ക​ല്ല തു​ക കൈ​മാ​റി​യ​ത്. താ​നോ ഭാ​ര്യ​യോ വീ​ട്ടി​ൽ എ​പ്പോ​ഴും ഉ​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ വീ​ട്ടു​ജോ​ലി​ക​ൾ ചെ​യ്യി​ക്കാ​റു​മി​ല്ല. മൂ​ന്ന് മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള വി​സ എ​ടു​ത്തു. അ​തി​നുശേ​ഷ​മാ​ണ് ത്രേ​സ്യാ​മ്മ ശ​മ്പ​ളം എ​ന്ന നി​ല​യി​ൽ പ​ണം കൂ​ടു​ത​ൽ ചോ​ദി​ച്ച് തു​ട​ങ്ങി​യ​ത്. പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് സിസിടിവി വ​ച്ച​ത്. അ​തി​ൽ ല​ഭി​ച്ച ദൃ​ശ്യ​ങ്ങ​ൾ ഞെ​ട്ടി​ക്കു​ന്ന​താ​യി​രു​ന്നു. കു​ട്ടി​ക​ൾ​ക്ക് മാ​റ്റി​വ​ച്ച ഭ​ക്ഷ​ണ​ത്തി​ൽ തു​പ്പു​ന്ന​ത് അ​തി​ലൊ​ന്നാ​ണ്. വീ​ട്ടി​ലെ സാ​ധ​ന​ങ്ങ​ൾ പ​ല​പ്പോ​ഴാ​യി ന​ശി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​മ്മ​യു​ടെ പ്രാ​യ​മു​ള്ള സ്ത്രീ​യെ ഒരിക്കൽപോലും​ മ​ർദി​ച്ചി​ട്ടി​ല്ല. ട്രെ​ഡ്മി​ൽ അ​ട​ക്കം ന​ശി​പ്പി​ച്ച​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ കൈ​വ​ശ​മു​ണ്ടെ​ന്നും നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും നെ​ൽ​സ​ൺ പ​റ​ഞ്ഞു.
അ​തേസ​മ​യം ഇ​തി​നുമു​മ്പ് ത്രേ​സ്യാ​മ്മ വി​ദേ​ശ മ​ല​യാ​ളി​ക​ളു​ടെ വീ​ട്ടി​ൽ ജോ​ലി​ക്ക് പോ​യ​താ​യും അ​ധി​ക​നാ​ൾ നി​ൽ​ക്കാ​തെ തി​രി​കെവ​ന്ന​താ​യും പി​ന്നീ​ട് അ​റി​ഞ്ഞെ​ന്നും നെ​ൽ​സ​ൺ പ​റ​ഞ്ഞു. ബ്ലാ​ക്ക് മെ​യി​ലിം​ഗി​ന് വ​ഴ​ങ്ങി​ല്ലെ​ന്നും എ​ന്നാ​ൽ സാ​മ്പ​ത്തി​ക സ​ഹാ​യം എ​ന്ന നി​ല​യി​ൽ തു​ക ന​ൽ​കാൻ ത​യാ​റാ​ണെ​ന്നും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട പ്രാ​ദേ​ശി​ക നേ​താ​ക്ക​ളോട് നേ​ര​ത്തെ സം​സാ​രി​ച്ചി​ട്ടു​ണ്ടെ​ന്നും നെ​ൽ​സ​ൺ പ​റ​ഞ്ഞു.