മി​നി മാ​ര​ത്ത​ണ്‍ 26ന് ​ഒ​ളി​ന്പ്യ​ൻ ബി​നു ഉ​ദ്ഘാ​ടനം ചെ​യ്യും
Wednesday, May 22, 2019 1:04 AM IST
വൈ​പ്പി​ൻ: ഓ​ച്ച​ന്തു​രു​ത്ത് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ശ​താ​ബ്ദി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് 26ന് ​മി​നി​മാ​ര​ത്തോ​ണ്‍ ന​ട​ത്തും. രാ​വി​ലെ ആ​റി​നു മാ​ലി​പ്പു​റം സ്വ​ത​ന്ത്ര മൈ​താ​ന​ത്തു നി​ന്നാ​രം​ഭി​ച്ച് വ​ള​പ്പ് ജം​ഗ്ഷ​നി​ലൂ​ടെ ചാ​പ്പ​ക​ട​പ്പു​റം, പു​തു​വൈ​പ്പ് ബീ​ച്ച്, അ​യോ​ധ്യാ ജം​ഗ്ഷ​ൻ, ഗോ​ശ്രീ ജം​ഗ്ഷ​ൻ വ​ഴി 9.6 കി​ലോ മീ​റ്റ​ർ പി​ന്നി​ട്ട് സം​സ്ഥാ​ന പാ​ത​യി​ലൂ​ടെ പു​തു​വൈ​പ്പ് ജം​ഗ്ഷ​നി​ലെ​ത്തി സ​മാ​പി​ക്കും. ഇ​തോ​ടൊ​പ്പം ന​ട​ത്തു​ന്ന ഫ​ണ്‍​റ​ണ്‍ മാ​ലി​പ്പു​റ​ത്തു നി​ന്ന് വ​ള​പ്പ് ജം​ഗ്ഷ​ൻ, ചാ​പ്പ​ക​ട​പ്പു​റം​ജം​ഗ്ഷ​ൻ, കോ​ച്ച​ൻ​മു​ക്ക് വ​ഴി 3.6കി​ലോ​മീ​റ്റ​ർ താ​ണ്ടി പു​തു​വൈ​പ്പ് ജം​ഗ്ഷ​നി​ലെ​ത്തും.
ഒ​ളിന്പ്യ​ൻ കെ.​എം. ബി​നു, ച​ല​ച്ചി​ത്ര താ​രം മ​ജീ​ദ് എ​ട​വ​ന​ക്കാ​ട് എ​ന്നി​വ​ർ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. വി​ജ​യി​ക​ൾ​ക്കു മെ​ഡ​ലി​നു പു​റ​മെ ഒ​ന്നാം സ​മ്മാ​ന​മാ​യി 5,000 രൂ​പ, 2ാം സ​മ്മാ​ന​മാ​യി 3, 000 രൂ​പ, 3ാം സ​മ്മാ​ന​മാ​യി 2,000 രൂ​പ എ​ന്നി​ങ്ങി​നെ ന​ൽ​കും. പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 9383423375 എന്ന ഫോൺ നന്പറിൽ ബന്ധപ്പെടണം.