എ​റ​ണാ​കു​ള​ത്തു നി​ല മെ​ച്ച​പ്പെ​ടു​ത്തി ബി​ജെ​പി
Friday, May 24, 2019 1:01 AM IST
കൊ​ച്ചി: ശ​ബ​രി​മ​ല പ്ര​ശ്നം ശ​ക്ത​മാ​യ പ്ര​ചാ​ര​ണ​വി​ഷ​യ​മാ​ക്കി വോ​ട്ട് ചോ​ദി​ച്ചി​റ​ങ്ങി​യ ബി​ജെ​പി എ​റ​ണാ​കു​ളം മ​ണ്ഡ​ല​ത്തി​ൽ നി​ല മെ​ച്ച​പ്പെ​ടു​ത്തി. എ​റ​ണാ​കു​ള​ത്ത് 1,37,749 വോ​ട്ടാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം ഇ​ത്ത​വ​ണ പി​ടി​ച്ച​ത്. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യു​ടെ എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ 99,003 വോ​ട്ടു​ക​ൾ മാ​ത്ര​മാ​യി​രു​ന്നു നേ​ടി​യ​ത്. 38,746 വോ​ട്ടി​ന്‍റെ വ​ർ​ധ​ന. ക​ള​മ​ശേ​രി (3,468), പ​റ​വൂ​ർ (7,118), വൈ​പ്പി​ൻ (5,616), കൊ​ച്ചി (4,763), തൃ​പ്പൂ​ണി​ത്തു​റ (8,628), എ​റ​ണാ​കു​ളം (3,394), തൃ​ക്കാ​ക്ക​ര (5,611) എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും വ​ർ​ധി​ച്ച ബി​ജെ​പി വോ​ട്ടു​ക​ൾ.
ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ലെ ജി​ല്ല​യി​ൽ വ​രു​ന്ന നാ​ലു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ത്ത​വ​ണ ബി​ജെ​പി സ്ഥാ​നാ​ർ​ഥി എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ 76,349 വോ​ട്ട് നേ​ടി. 2014ൽ ​ചാ​ല​ക്കു​ടി​യി​ൽ മ​ത്സ​രി​ച്ച ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ നേ​ടി​യ​ത് 44,973 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ്. 31,376 വോ​ട്ടി​ന്‍റെ വ​ർ​ധ​ന. പെ​രു​ന്പാ​വൂ​ർ (9,969), അ​ങ്ക​മാ​ലി (5,854), ആ​ലു​വ (8,367), കു​ന്ന​ത്തു​നാ​ട് (7,186) എ​ന്നി​ങ്ങ​നെ ബി​ജെ​പി വോ​ട്ടു​ക​ൾ വ​ർ​ധി​ച്ചു.
ഇ​ടു​ക്കി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ഇ​ത്ത​വ​ണ ബി​ഡി​ജെ​എ​സ് സ്ഥാ​നാ​ർ​ഥി​യാ​ണ് മ​ത്സ​രി​ച്ച​ത്. മൂ​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ബി​ജു കൃ​ഷ്ണ​ൻ 24,959 വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ 2014ൽ ​ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച സാ​ബു വ​ർ​ഗീ​സി​ന് 15,486 വോ​ട്ടു​ക​ളാ​ണ് നേ​ടാ​നാ​യ​ത്. 9,473 വോ​ട്ടി​ന്‍റെ വ​ർ​ധ​ന.
കോ​ട്ട​യം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ പെ​ടു​ന്ന പി​റ​വ​ത്ത് എ​ൻ​ഡി​എ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​സി. തോ​മ​സ് 22,772 വോ​ട്ടു​ക​ൾ നേ​ടി. 2014ൽ ​എ​ൻ​ഡി​എ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച നോ​ബി​ൾ മാ​ത്യു നേ​ടി​യി​രു​ന്ന​ത് 4,683 വോ​ട്ടു​ക​ൾ. 18,089 വോ​ട്ടി​ന്‍റെ വ​ലി​യ വ​ർ​ധ​ന ഇ​വി​ടെ​യു​ണ്ടാ​യി.