സ്കൂളിന് മുന്നിലെ കെ​ട്ടി​ടം പൊ​ളി​ച്ചുമാറ്റി
Saturday, May 25, 2019 1:28 AM IST
ചോ​റ്റാ​നി​ക്ക​ര: ചോ​റ്റാ​നി​ക്ക​ര ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്ക്കൂ​ളി​ന്‍റെ മു​ൻ​ഭാ​ഗ​ത്ത് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി നി​ന്നി​രു​ന്ന കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി. പി​ടിഎ ഉ​ൾ​പ്പെ​ടെ കാ​ല​ങ്ങ​ളാ​യി പ​രാ​തി​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നി​ല്ല. സ്കൂ​ൾ തു​റ​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ‌ മാ​ത്രം ശേ​ഷി​ക്കെ​യാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ട്ട് പൊ​ളി​ച്ചു നീ​ക്കു​ന്ന​ത്. ടൈ​ൽ​സ് പാ​കി​യ മു​റ്റം പൊ​ട്ടി​പൊ​ളി​ഞ്ഞു കി​ട​ക്കു​ന്നു. ഉ​ന്ന​ത നി​ല​വാ​ര​ത്തോ​ടെ 100 ശ​ത​മാ​നം വി​ജ​യം വ​ർ​ഷ​വും നേ​ടാ​റു​ള്ള സ്കൂ​ളി​ന് മു​റി​ക​ൾ ഇ​ല്ലാ​ത്ത​താ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത്. പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ൽ പ​രി​മി​തി​ക്കു​ള്ളി​ൽ നി​ന്നാ​ണ് അ​ധ്യാ​പ​ക​ർ കു​ട്ടി​ക​ളെ വി​ജ​യി​പ്പി​ക്കു​ന്ന​ത്.