മ​ഞ്ഞു​മ്മ​ൽ പു​ഴ​യി​ൽ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു
Monday, May 27, 2019 1:17 AM IST
ഏ​ലൂ​ർ: മ​ഞ്ഞു​മ്മ​ൽ പു​ഴ​യി​ൽ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. മ​ഞ്ഞു​മ്മ​ൽ മാ​ട​പ്പാ​ട്ട്(​രേ​വ​തി നി​വാ​സി​ൽ) നെ​ടും​പി​ള്ളി കാ​ലാ​യി​ൽ ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ മ​ക​ൻ ര​വി​കു​മാ​ർ(42) ആ​ണ് ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റോ​ടെ പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ച​ത്. ചേ​രാ​ന​ല്ലൂ​ർ ക​ട​വി​ൽ​നി​ന്നു മ​ഞ്ഞു​മ്മ​ൽ ക​ട​വി​ലേ​ക്ക് നീ​ന്തി​വ​രു​ന്ന​തി​നി​ടെ പു​ഴ​യു​ടെ മ​ധ്യ​ത്തി​ൽ​വ​ച്ച് അ​വ​ശ​നാ​യി വെ​ള്ള​ത്തി​ൽ മു​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു​വെ​ന്നു ഏ​ലൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു.
ചേ​രാ​ന​ല്ലൂ​ർ മ​ഞ്ഞു​മ്മ​ൽ ക​ട​ത്ത് ര​ണ്ടു മാ​സ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. ക​ട​ത്തി​ല്ലാ​ത്ത​തി​നാ​ൽ ഇ​ക്ക​രെ​യെ​ത്താ​ൻ നീ​ന്തി​യ​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​വ​രെ ര​ക്ഷി​ക്കാ​നാ​യി ഏ​ലൂ​ർ അ​ഗ്നി​ര​ക്ഷാ​സേ​ന ലൈ​ഫ് ബോ​യ്, ക​യ​ർ എ​ന്നി​വ ക​ട​വി​ൽ ല​ഭ്യ​മാ​ക്കി​യി​രു​ന്നെ​ങ്കി​ലും ഇ​ത് ഉ​പ​യോ​ഗി​ക്കാ​നാ​വു​ന്ന​തി​നു മു​ൻ​പേ ര​വി​കു​മാ​ർ വെ​ള്ള​ത്തി​ൽ മു​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു. അ​ഗ്നി ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ര​ണ്ടാ​ൾ താ​ഴ്ച​യി​ൽ​നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. ര​വി​കു​മാ​ർ അ​വി​വാ​ഹി​ത​നാ​ണ്. ഏ​ലൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.