കോ​ടി​ക​ൾ വി​ല​യു​ള്ള ഭൂ​മി തി​രി​ച്ചു​പി​ടി​ച്ചു
Thursday, June 20, 2019 12:30 AM IST
കാ​ക്ക​നാ​ട്: സ്ഥാ​ന​മൊ​ഴി​യു​ന്ന​തി​നു മ​ണി​ക്കൂ​റു​ക​ൾ​ക്കു മു​ന്പു എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ർ മു​ഹ​മ്മ​ദ് സ​ഫീ​റു​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്തു കോ​ടി​യോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന കൈ​യേ​റ്റ​ഭൂ​മി പിടിച്ചെടുത്തു സ​ർ​ക്കാ​രി​ലേ​ക്കു മു​ത​ൽ​കൂ​ട്ടി. ജി​ല്ലാ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ത്തോ​ടു തൊ​ട്ടു​ചേ​ർ​ന്നു സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ കൈ​യേ​റി​യ 37.2 11 സെ​ന്‍റ് ഭൂ​മി​യാ​ണു പി​ടി​ച്ചെ​ടു​ത്ത​ത്.
മു​ഹ​മ്മ​ദ് സ​ഫീ​റു​ള്ള ഇ​ന്നു ക​ള​ക്ട​ർ സ്ഥാ​ന​മൊ​ഴി​യാ​നി​രി​ക്കേ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​യി​രു​ന്നു ന​ട​പ​ടി.
വ​ർ​ഷ​ങ്ങ​ളാ​യി ഏ​ഴ് സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ ചേ​ർ​ന്നു കൈ​വ​ശ​പ്പെ​ടു​ത്തി​യി​രു​ന്ന കാ​ക്ക​നാ​ട് വി​ല്ലേ​ജ് ബ്ലോ​ക്ക് ഒ​മ്പ​തി​ൽ​പ്പെ​ട്ട ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ റ​വ​ന്യു അ​ധി​കൃ​ത​ർ ക​ഴി​ഞ്ഞ​വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. തു​ട​ർ​ന്നു കൈ​യേ​റ്റ​ക്കാ​രു​ടെ ഹി​യ​റിം​ഗും ന​ട​ത്തി.
ഇ​ന്ന​ലെ ഭൂ​മി പി​ടി​ച്ചെ​ടു​ത്ത​ശേ​ഷം റ​വ​ന്യു സ്ഥ​ലം എ​ന്ന ബോ​ർ​ഡ് സ്ഥാ​പി​ച്ചു. എ​ഡി​എം ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, എ​ൽ​ആ​ർ ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ ബി. ​രാ​ധാ​കൃ​ഷ്ണ​ൻ, കാ​ക്ക​നാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ കെ.​ജി. സ​ജേ​ഷ്, സ്പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​കെ. രാ​ഹു​ൽ, എം.​ആ​ർ. വി​മ​ൽ എ​ന്നി​വ​രും ക​ള​ക്ട​ർ​ക്കൊ​പ്പം എ​ത്തി​യി​രു​ന്നു.
കൈ​യേ​റി​യ ഭൂ​മി തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​നു കാ​ല​താ​മ​സം വ​രു​ത്തി എ​ന്ന കാ​ര​ണം പ​റ​ഞ്ഞു ക​ണ​യ​ന്നൂ​ർ താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​ർ ത​നി​ക്ക് ഷോ​ക്കോ​സ് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നു കാ​ക്ക​നാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ പ​റ​ഞ്ഞു.