കു​ത്തേ​റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി മ​രി​ച്ചു
Friday, June 21, 2019 12:41 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം നോ​ർ​ത്ത് പാ​ല​ത്തി​ന​ടി​യി​ൽ കു​ത്തേ​റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി മ​രി​ച്ചു. 40 വ​യ​സു​ള്ള സു​മ​ൻ എ​ന്ന ആ​ളാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 9.30 ഓ​ടെ​യാ​ണ് സം​ഭ​വം. സു​മ​നെ പ്ര​ദേ​ശ​വാ​സി​ക​ൾ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.
പ്ര​ദേ​ശ​ത്ത് താ​മ​സ​മാ​ക്കി​യ ആ​ന്‍റ​ണി എ​ന്ന ആ​ളാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. മ​ദ്യ​പാ​ന​ത്തി​നി​ടെ ഉ​ണ്ടാ​യ വാ​ക്കു ത​ർ​ക്ക​മാ​കാം കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. നോ​ർ​ത്ത് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. രാ​ത്രി വൈ​കി​യും പ്ര​തി​യെ പി​ടി​കൂ​ടാ​നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ്. മൃ​ത​ദേ​ഹം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ .