കാലടി ടൗണിൽ കൊതുകു പെരുകുന്നു
Friday, June 21, 2019 12:43 AM IST
കാ​ല​ടി: കാ​ല​ടി ടൗ​ണി​ൽ കൊ​തു​ക് പെ​രു​കു​ന്നു. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​രി​ക്കാ​നാ​കാ​തെ ക​ച്ച​വ​ട​ക്കാ​ർ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. കാ​ല​ടി -മ​ല​യാ​റ്റൂ​ർ റോ​ഡി​ലാ​ണ് ശ​ല്യം ഏ​റെ​യും. വൈ​കു​ന്നേ​ര​ങ്ങ​ളി​ലാ​ണ് കൊ​തു​ക​ളു​ടെ ശ​ല്യം കൂ​ടു​ത​ൽ. പൊ​റു​തി മു​ട്ടി നേ​ര​ത്തേ ക​ട​അ​ട​ച്ച് പോ​കു​ക​യാ​ണ് വ്യാ​പാ​രി​ക​ൾ. ബ​സ്കാ​ത്തു​നി​ൽ​പ്പു കേ​ന്ദ്ര​ങ്ങ​ളി​ലും അ​വ​സ്ഥ വ്യ​ത്യ​സ്ത​മ​ല്ല.
ക​ഴി​ഞ്ഞ വ​ർ​ഷം മ​ല​യാ​റ്റൂ​ർ റോ​ഡി​ലെ നി​ര​വ​ധി വ്യാ​പാ​രി​ക​ൾ​ക്ക് ഡ​ങ്കി​പ്പ​നി പി​ടി​ച്ച​താ​ണ്. ഓ​ട​യി​ൽ മ​ലി​ന​ജ​ലം കെ​ട്ടി കൊ​തു​കു പെ​രു​ത്ത​താ​ണ് അ​ന്ന് രോ​ഗം പ​ട​രാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​വ​ർ​ഷം ഓ​ട​ക​ളു​ടെ അ​വ​സ്ഥ കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​ണ്. ശ്രീശ​ങ്ക​രാ വാ​ക്ക് വേ ​നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ന പു​ന​ർ​നി​ർ​മി​ച്ചി​രു​ന്നു. പ​ണി​ക​ൾ ഇ​നി​യും പൂ​ർ​ത്തീ​ക​രി​ക്കാ​നു​ണ്ട്. ഇ​പ്പോ​ൾ പ​ല​യി​ട​ത്തും കാ​ന​യി​ൽ വെ​ള്ളം കെ​ട്ടു​ന്നു​ണ്ട്.
നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത തു​ട​ക്ക​ത്തി​ലേ വ്യാ​പാ​രി​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു​വെ​ങ്കി​ലും തി​രു​ത്തി​യി​ല്ല. വെ​ള്ളം​കെ​ട്ടി​ക്കി​ട​ക്കു​ന്നി​ട​ത്തെ​ല്ലാം കൊ​തു​ക് പെ​രു​കി​യി​രി​ക്കു​ക​യാ​ണ്. കാ​ന പു​ന​ർ​നി​ർ​മി​ച്ച​പ്പോ​ൾ ഇ​നി മു​ത​ൽ മ​ലി​ന​ജ​ലം കാ​ന​യി​ലേ​ക്ക് ഒ​ഴു​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്ന​താ​ണ്. എ​ന്നാ​ൽ കാ​ന​യി​ൽ നി​ന്നും രൂ​ക്ഷ​മാ​യ ഗ​ന്ധം പു​റ​ത്തു​വ​രു​ന്നു. പ​ല​രും മ​ലി​ന​ജ​ലം കാ​ന​യി​ലേ​ക്ക് തു​റ​ന്നു​വി​ടു​ന്നു​ണ്ട്. പ​ഞ്ചാ​യ​ത്തിന്‍റെ മ​ഴ​ക്കാ​ല പൂ​ർ​വ​ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ വേ​ണ്ട​വി​ധം ന​ട​ന്നി​ട്ടി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.