റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ 30ന് ​ചു​മ​ത​ല​യേ​ൽ​ക്കും
Wednesday, June 26, 2019 1:14 AM IST
കൊ​ച്ചി: റോ​ട്ട​റി ഡി​സ്ട്രി​ക്ട് 3201 ന്‍റെ ഗ​വ​ർ​ണ​റാ​യി ആ​ർ. മാ​ധ​വ് ച​ന്ദ്ര​ൻ 30ന് ​ചു​മ​ത​ല​യേ​ൽ​ക്കും. ക​ലൂ​ർ ഗോ​കു​ലം ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ റോ​ട്ട​റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ക​മാ​ൽ സാം​ഘ്‌വി മു​ഖ്യാ​തി​ഥി​യാ​കും. ഹൈ​ബി ഈ​ഡ​ൻ എംപി, ജി​ല്ലാ ക​ള​ക്ട​ർ എ​സ്. സു​ഹാ​സ്, ഐ​എം​എ പ്ര​സി​ഡ​ന്‍റ് ഡോ. ​ജു​നൈ​ദ് റ​ഹ്മാ​ൻ, കെഎംഎ പ്ര​സി​ഡ​ന്‍റ് ദി​നേ​ഷ് ത​ന്പി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. വ​രും വ​ർ​ഷ​ത്തി​ൽ റോ​ട്ട​റി ന​ട​പ്പാ​ക്കു​ന്ന 20 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളും ച​ട​ങ്ങി​ൽ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. നി​യു​ക്ത ഗ​വ​ർ​ണ​ർ ആ​ർ. മാ​ധ​വ് ച​ന്ദ്ര​ൻ, ജ​ൽ​ജി​യാ​സ് ഖാ​ലി​ദ്, മ​നോ​ജ് ഇ​ല്ലി​ക്കാ​ട് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.